ശബരിമല : അയ്യപ്പഭക്തരോടുള്ള സർക്കാരിന്റെ വെല്ലുവിളി തുടരുന്നു. രാത്രി 11 മണിവരെ മാത്രമേ സന്നിധാനത്ത് അന്നദാനം അനുവദിക്കുകയുള്ളൂ. മാത്രമല്ല എല്ലാ ഹോട്ടലുകളും 11 മണിയോടെ അടയ്ക്കണമെന്നും പോലീസ് നിർദേശം നൽകിയിട്ടുണ്ട്.
മാത്രമല്ല രാത്രിയിൽ അപ്പം,അരവണ കൗണ്ടറുകളും അടച്ചു പൂട്ടണമെന്ന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. രാത്രി പത്ത് മണീക്ക് ശേഷം ഈ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതല്ല. ഈ നിയന്ത്രണം ഭക്തർക്ക് പ്രസാദം വാങ്ങുന്നതിൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കും. നേരത്തെ 24 മണിക്കൂറും അപ്പം, അരവണ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നു.
രാത്രിയിൽ സന്നിധാനത്ത് തങ്ങാൻ ആരെയും അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഡിജിപി പറഞ്ഞിരുന്നു.ശബരിമലയിലെ ചടങ്ങുകളെ പോലും ബാധിക്കും വിധത്തിലാണ് സർക്കാരിന്റെ ഉത്തരവും, പോലീസിന്റെ നിയന്ത്രണങ്ങളുമെന്നത് ഇതിൽ നിന്നും വ്യക്തമാകുന്നു.
എന്നാല്‍, പൊലീസിന്റെ നിയന്ത്രണം നെയ്യഭിഷേകത്തെ ബാധിക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അരവണ കൗണ്ടറുകള്‍ നേരത്തെ അടയ്ക്കുന്നത് ഭക്തരുടെ പ്രതിഷേധത്തിന് കാരണമാകുമെന്നും ദേവസ്വം ബോര്‍ഡിന്റെ പ്രധാന വരുമാന മാര്‍ഗം അരവണ വിതരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: