ന്യൂദല്‍ഹി : സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങളില്‍ ചീഫ് വിജിലന്‍സ് കമ്മീഷന് (സിവിസി) ക്ലീന്‍ ചീറ്റ് നല്‍കിയില്ല. വര്‍മ്മയ്ക്കെതിരെ സിബിഐ പ്രത്യേക ഡയറക്ടര്‍ രാകേഷ് അസ്താന ഉന്നയിച്ച പരാതികളില്‍ ചിലതില്‍ കഴമ്പുണ്ടെന്നും ഇവ സംബന്ധിച്ച് അന്വേഷണം നടത്താന്‍ സമയം അനുവദിക്കണമെന്ന് സിവിസി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സിവിസി റിപ്പോര്‍ട് ആലോക് വര്‍മയ്ക്ക് സിവിസി കൈമാറിയിട്ടുണ്ട്. ഇതുസംബന്ധിച്ച് തിങ്കളാഴ്ച റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉന്നത കോടതി അലോക് വര്‍മയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.
വര്‍മ്മയ്ക്കെതിരെ ആരോപണങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് അവധിയില്‍ പ്രവേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെതിരെ അലോക് വര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ചുള്ള വാദം ഈ മാസം 12ന് കേള്‍ക്കുമെന്ന് അറിയിച്ചെങ്കിലും, സിവിസി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച വീണ്ടും പരിഗണിച്ചത്.
വര്‍മ്മ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചതോടെ എം. നാഗേശ്വര്‍ റാവുവിനാണ് താത്കാലിക ചുമതല. എന്നാല്‍ സുപ്രധാന കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതില്‍ നിന്ന് സുപ്രീംകോടതി റാവുവിന് വിലക്കേര്‍പ്പെടുത്തിട്ടുണ്ട്.
അതേസമയം സിവിസി സമര്‍പ്പിച്ചത് സമ്മിശ്ര അന്വേഷണ റിപ്പോര്‍ട്ട് ആണെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. വര്മ്മയ്കെതിരെയുള്ള ആരോപണങ്ങളില്‍ ചിലത് മാത്രമാണ് യഥാര്‍ത്ഥമെന്ന് സിവിസി കണ്ടെത്തിയിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അതിനിടെ രാകേഷ് അസ്താനയ്ക്കുവേണ്ടി ഹാജരായ മുകള്‍ രോഹത്ഗി സിവിസി റിപ്പോര്‍ട്ട് എല്ലാവര്‍ക്കുമായി പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് അത് തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: