ന്യൂദല്‍ഹി: ദല്‍ഹിയിലെ മഹിളാ മോര്‍ച്ച നാഷണല്‍ എക്സിക്യുട്ടിവ് യോഗത്തില്‍ ശബരിമല വിഷയം ചര്‍ച്ചയായി. യോഗത്തില്‍ രാജ്യത്തെ വിവിധ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യവേ കേരള മഹിളാ മോര്‍ച്ച അധ്യക്ഷ പ്രൊഫ.വി.ടി. രമ വിശദീകരിച്ചു.
സുപ്രീം കോടതിവിധിയും വിധിയുണ്ടാകാന്‍ ഇടയായ സാഹചര്യങ്ങളും കേരള സര്‍ക്കാര്‍ അത് നടപ്പാക്കാന്‍ കാണിക്കുന്ന കടും പിടുത്തവും ശബരിമല വിശ്വാസികളായ സ്ത്രീകള്‍ നടത്തുന്ന പ്രതിഷേധവും പ്രൊഫ. രമ വിവരിച്ചു. മാധ്യമങ്ങളിലൂടെ കിട്ടിയിരുന്ന അപൂര്‍ണ വിവരങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്താന്‍ കേരള അധ്യക്ഷയ്ക്ക് സാധിച്ചുവെന്ന് അംഗങ്ങള്‍ പറഞ്ഞു.
വിശ്വാസികളുടെ നാമജപ പ്രക്ഷോഭത്തെ എല്ലാ തരത്തിലും പലിന്തുണയ്ക്കാന് മഹിളാ മോര്‍ച്ച പ്രതിജ്ഞാബദ്ധമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: