പത്തനംതിട്ട : ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കാന്‍ ഐജി വിജയ് സാക്കറെയുടെ നിര്‍ദേശം. ബെല്‍റ്റും തൊപ്പിയും ധരിച്ച് ഇന്സേര്ട്ട് ചെയ്ത് തന്നെ നില്‍ക്കണം. പതിനെട്ടാം പടിയിലും സോപാനത്തിലും മാത്രം ഇളവ് നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.
അതേസമയം പാസ് എടുക്കാത്ത വാഹനങ്ങളെ തിരിച്ചയക്കില്ലെന്ന് എസ്പി യതീശ് ചന്ദ്ര അറിയിച്ചിട്ടുണ്ട്. അത്തരം വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ കര്‍ശന പരിശോധന ഉണ്ടാകുമെന്നും പാസ് എടുത്ത് വരുന്നതാണ് കൂടുതല്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞു. കാനനപാതയിലൂടെയുള്ള പ്രവേശനത്തിനും നിയന്ത്രണങ്ങളുണ്ടാകുമെന്നും എസ്പി വ്യക്തമാക്കി.
ശബരിമല തീര്‍ത്ഥാടനത്തിനായി ഇന്ന് രാവിലെ നെടുമ്ബാശേരിയിലെത്തിയ തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം പ്രതികരിക്കാമെന്നും ഡിജിപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: