ശ്രീനഗര്‍ : ജമ്മു കശ്മീര്‍ പുല്‍വാമ ജില്ലയില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. കില്ലോറ സ്വദേശി നദീം മന്‍സൂറാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രിയോടെ ഭീകരര്‍ ഇയാള വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. വെടിയറ്റ നിലയിലായിരുന്നു മൃതദേഹം. അതേസമയം ഭീകരരെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല.
വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: