തിരുവനന്തപുരം: കേരളത്തിന്റെ നിരത്തുകള്‍ കീഴടക്കാന്‍ ഇലക്ട്രിക് ബസുകള്‍ റഗുലര്‍ സര്‍വീസിന് ഒരുങ്ങുന്നു. ഭാവിയില്‍ മലിനീകരണം കുറയ്ക്കുന്നതിന് പൂര്‍ണമായും ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കുന്നതിന്റെ മുന്നോടിയായാണ് ബസുകള്‍ തലസ്ഥാനത്തെത്തിയത്.
സില്‍വര്‍ ഗ്രേ കളറിലുള്ള ബസുകള്‍ക്ക് 33 സീറ്റുകളും, 9 മീറ്റര്‍ നീളവും ഉണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളമാണ് ആദ്യമായി വാണിജ്യ അടിസ്ഥാനത്തില്‍ റെഗുലര്‍ സര്‍വീസിനായി ഇലക്ട്രിക് ബസുകള്‍ ഓടിക്കുന്നത്. വെറ്റ് ലീസ് മാതൃകയില്‍ തന്നെയാണ് ഇലക്ട്രിക് ബസുകള്‍ ഓടിക്കുന്നതും.
10 വര്‍ഷത്തേക്ക് ജിസിസി വ്യവസ്ഥയിലാണ് ബസുകള്‍ എടുത്തത്. 0.8 യൂണിറ്റ് വൈദ്യുതിയില്‍ ഒരു കിലോമീറ്റര്‍ ദൂരം ഓടുന്നതിന് ഈ ബസുകള്ക്കാകും.
മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് ആദ്യഘട്ടത്തില്‍ 10 ബസുകള്‍ പമ്പയില്‍ ഓടിത്തുടങ്ങും. നിലയ്ക്കല്‍-പമ്പ റൂട്ടില്‍ പരമാവധി 60 കി.മീ. വേഗത്തില്‍വരെ ഇവയ്ക്ക് സഞ്ചരിക്കാം. മണിക്കൂറില്‍ 120 കി.മീ. വരെയാണ് ഈ ബസുകളുടെ പരമാവധി വേഗത.
തലസ്ഥാനത്തെത്തിയ ബസുകള്‍ പാപ്പനംകോട്ടെ ബസ് ഡിപ്പോയില്‍ നിരത്തിലിറങ്ങാന്‍ തയ്യാറായിക്കഴിഞ്ഞു. തിരുവനന്തപുരം ബസ് ഡിപ്പോയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഉദ്ഘാടനം നടത്തി ബസുകള്‍ നിരത്തിലിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: