പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തുന്ന വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ്. ദര്ശനത്തിനെത്തുമ്പോള് പ്രത്യേക സുരക്ഷ നല്‍കണമെന്ന് തൃപ്തി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പോലീസ് തള്ളുകയായിരുന്നു. മറ്റ് തീര്‍ഥാടകര്‍ക്കു നല്കുന്ന സുരക്ഷ തന്നെയാകും തൃപ്തിക്കും നല്‍കുകയെന്ന് പോലീസ് വ്യക്തമാക്കി.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ എത്തുമെന്ന് കഴിഞ്ഞ ദിവസമാണ് തൃപ്തി ദേശായി അറിയിച്ചത്. ദര്‍ശനത്തിന് ആവശ്യമായ സുരക്ഷ സര്‍ക്കാര്‍ ചെലവില്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും അവര്‍ കത്തു നല്‍കുകയും ചെയ്തിരുന്നു.
വിമാനം ഇറങ്ങിയാല്‍ സഞ്ചരിക്കാന്‍ കാറ് , താമസിക്കാന്‍ ഗസ്റ്റ് ഹൗസോ ഹോട്ടല്‍ മുറിയോ വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ വിമാനം ഇറങ്ങിയാല്‍ സഞ്ചരിക്കാന്‍ കാറ് നല്‍കില്ലെന്നും താമസിക്കാന്‍ വേണ്ട ഗസ്റ്റ് ഹൗസോ ഹോട്ടല്‍ മുറിയോ സ്വയം ഒരുക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു.
സന്നിധാനത്ത് ആരാധന നടത്താന്‍ ആയില്ലെങ്കില്‍ മടക്കയാത്രയ്ക്ക് ടിക്കറ്റെടുക്കില്ലെന്ന് തൃപ്തി ദേശായി വിശദീകരിച്ചിരുന്നു. ദര്‍ശനം നടത്താതെ കേരളം വിട്ടുപോവുകയില്ലെന്നും അയച്ച കത്തില്‍ തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു. വിചിത്രമായ ആവശ്യങ്ങളാണ് കത്തിലുള്ളത്. ഈ സാഹചര്യത്തിലാണ് കത്തിന് മറുപടി അയക്കേണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: