കണ്ണൂര്‍: ബാലഗോകുലം കണ്ണൂര്‍ താലുക്ക് ഗോകുല സംഗമം നടത്തി. ചാലാട് മൂകാംബിക ബാലികാ സദനത്തിലെ വൈദേഹി സഭാഗൃഹത്തില്‍ നടന്ന ഗോകുല സംഗമത്തില്‍ താലൂക്കിലെ വ്യത്യസ്ത ഗോകുലങ്ങളിലെ കുട്ടികള്‍ ഒന്നിച്ചുചേരുകയും മാതൃകാ ഗോകുലം അവതരിപ്പിക്കുകയും ചെയ്തു. ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷന്‍ പി.വി.ഭാര്ഗവന് അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ടി.ശ്രീലത ഉദ്ഘാടനം ചെയ്തു. പി.സജീവന് മാസ്റ്റര്‍, എം.രാജീവന്, വിജേഷ് മണല്‍, ജഗദീഷ് പുതുക്കുടി തുടങ്ങിയവര്‍ സംസാരിച്ചു. ഷിബിന്‍ ചെറുവാക്കര സ്വാഗതവും ദിനേശന് കണ്ണൂക്കര നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: