തിരുവനന്തപുരം : സനലിന്റെ കൊലപാതക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ എത്രയും പെട്ടന്ന് പോലീസ് പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്.
കൊലപാതകി എത്ര ഉന്നതനായാലും സര്‍ക്കാര്‍ സംരക്ഷിക്കില്ല. സിബിഐ അന്വേഷണത്തിന് ആവശ്യപ്പെടാന്‍ സനലിന്റെ കുടുംബത്തിന് അവകാശമുണ്ടെന്നും കടകംപള്ളി സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഒളിവില്‍ കഴിയുന്ന ഡിെൈവഎസ്പിയെ സംരക്ഷിക്കുന്നത് സിപിഎം ജില്ലാ നേതൃത്വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കെ. മുരളീധരന് നയിക്കുന്ന തിരുവനന്തപുരം മേഖലാ ജാഥയില്‍ പങ്കെടുക്കവേയാണ് ചെന്നിത്തല ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: