ന്യൂദല്‍ഹി : സിബിഐ ഡയറക്ടര്‍ ആലോക് വര്‍മ്മയ്ക്കെതിരായ അഴിമതി ആരോപണത്തില്‍ കഴമ്പില്ലെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്. ഹൈദരാബ്ദാ സ്വദേശിയായ വ്യവസായിയില്‍ നിന്ന് രണ്ട് കോടി രുപ കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ 23ന് അവധിയില്‍ കേന്ദ്രസര്‍ക്കാര്‍ ആലോക് വര്‍മ്മയോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
വീണ്ടും പദവിയില്‍ തിരികെ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള ആലോകിന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനിരിക്കേയാണ് വിജിലന്‍സ് കമ്മീഷന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. തിങ്കളാഴ്ച ഈ റിപ്പോര്‍ട്ട് വിജിലന്‍സ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.
ഇതിനുമുമ്പ് സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെ അഴിമതിക്ക് കേസെടുത്തതിനു പിന്നാലെയാണ് ആലോകിനെതിരേയും ആരോപണം വന്നത്. അസ്താനയും നിര്‍ബന്ധിത അവധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: