കാസര്‍കോട്: ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ എന്‍ഡിഎയുടെ ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് ആവേശോജ്ജ്വല തുടക്കമായി. ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തെ അതിജീവിച്ച ചരിത്രമുറങ്ങുന്ന കാസര്‍കോട് മധുര് ശ്രീ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്ര പരിസരത്ത് നിന്ന് ആചാരാനുഷ്ടാനങ്ങള്‍ തകര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ സംരക്ഷണ കാഹളം മുഴക്കി എന്‍ഡിഎ ശബരിമല സംരക്ഷണ രഥയാത്ര ശബരീശ സന്നിധിയിലേക്ക് പ്രയാണമാരംഭിച്ചു.
പതിനായിരക്കണക്കിന് കണ്ഠങ്ങളില്‍ നിന്ന് മുഴങ്ങിയ നാമജപ മന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ എന്‍ഡിഎ ചെയര്മാന് അഡ്വ.പി.എസ്.ശ്രീധരന് പിള്ളയും, കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് കര്‍ണ്ണാടക പ്രതിപക്ഷ നേതാവ് ബി.എസ്.യെദ്യൂരപ്പ തുടക്കം കുറിച്ചു.
ജാഥാനായകര്‍ക്ക് ധര്‍മ്മ ദണ്ഡ് കൈമാറിയാണ് യാത്രയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ ശബരിമല ആചാരലംഘന നീക്കത്തിനെതിരെ ജനരോഷത്തിനാണ് ഉദ്ഘാടന വേദി സാക്ഷ്യം വഹിച്ചത്. പിന്നിട്ട വഴിത്താരകളെല്ലാം നൂറുകണക്കിന് വിശ്വാസികളുടെ ശരണമന്ത്ര ഘോഷങ്ങളാല്‍ മുഖരിതമാണ്. ശബരിമലയെ പോലീസ് ബാരക്കാക്കി മാറ്റി ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പിണറായി വിജയന് സര്‍ക്കാറിന്റെ ശ്രമങ്ങളെക്കെതിരെ വിശ്വാസി സമൂഹത്തിന്റെ ശക്തമായ താക്കീതായി മാറുകയാണ് ശബരിമല സംരക്ഷണ രഥയാത്ര.
മധൂര്‍ മനന്ദേശ്വരം സിദ്ധി വിനായക ക്ഷേത്രത്തില്‍ ഇന്നലെ യാത്രയുടെ ഭാഗമായി രഥപൂജയും, ഗണപതിഹോമവും, ഉദയാസ്തമന പൂജയും നടന്നു. എംഎല്‍എ ഒ.രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി കേരള പ്രഭാരി നളീന്‍ കുമാര്‍ കട്ടീല്‍ എം.പി, ബിജെപി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ്, കര്‍ണ്ണാടക വിദാന്‍ സഭ പ്രതിപക്ഷ നേതാവ് കോട്ട ശ്രീനിവാസ് പുജാരി, ബിഡിജെഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സുഭാഷ് വാസു, കേരളാകോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി രാജന് കണ്ണാട്ട്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസ്, എല്‍ജെപി സംസ്ഥാന പ്രസിണ്ടന്റ് മെഹബൂബ്, സോഷ്യലിലസ്റ്റ് ജനാദദള് സംസ്ഥാന പ്രസിഡണ്ട് വി.വി.രാജേന്ദ്രന്, പിഎസ്പി ജനറല്‍ സെക്രട്ടറി കെ.കെ.പൊന്നപ്പന്,
ബിഡിജെഎസ് ജനറല്‍ സെക്രട്ടറിമാരായ വി.ഗോപകുമാര്‍, പത്മകുമാര്‍, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്സംഗീതാ വിശ്വനാഥന്, സന്തോഷ് അരയാക്കണ്ടി, ബിജെപി ജനറല്‍ സെക്രടറിമാരായ എ.എന്‍ രാധാകൃഷ്ണ്, കെ.സുരേന്ദ്രന്, എം.ടി.രമേശ്, ശോഭ സുരേന്ദ്രന്, കര്‍ണാടക എംഎല്‍എമാരായ ഡോ. ഭരത് ഷെട്ടി, ഡോ. ഹരീഷ്പുഞ്ച, സഞ്ചീവ മട്ടന്തൂര്‍, സുനില്‍ ഷെട്ടി, രജേഷ് നായ്ക് തുടങ്ങിയവര്‍ പങ്കെടുത്തു. യാത്ര 13 ന് ശബരീശ സന്നിധിയിലെത്തിച്ചേരും.
മധൂര്‍ ശ്രീ ഗണപതി ക്ഷേത്രമുറ്റത്ത് നിന്നാണ് യാത്ര ആരംഭിക്കുന്നത്. എട്ടിന് വൈകിട്ട് മൂന്നിന് നിലേശ്വരത്തും അഞ്ചിന് പയ്യന്നൂരിലും യാത്രക്ക് സ്വീകരണം നല്‍കും. ഒന്‍പതിന് രാവിലെ 10ന് തലശ്ശേരി, ഉച്ചയ്ക്ക് 12ന് മട്ടന്നൂര്‍, വൈകിട്ട് അഞ്ചിന് മാനന്തവാടി എന്നിവിടങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും.
പത്തിന് രാവിലെ 10ന് വടകര, 12ന് കൊയിലാണ്ടി, വൈകിട്ട് നാലിന് കോഴിക്കോട് കടപ്പുറം, ആറിന് ചേളാരി, 11ന് രാവിലെ 10ന് എടപ്പാള്‍, ഉച്ചയ്ക്ക് 12ന് ഷൊര്‍ണൂര്‍, വൈകിട്ട് മൂന്നിന് ഗുരുവായൂര്‍,അഞ്ചിന് കൊടുങ്ങല്ലൂര്‍, 12ന് രാവിലെ 10ന് പറവൂര്‍, ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ, വൈകിട്ട് മൂന്നിന് മൂവാറ്റുപുഴ, അഞ്ചിന് തൊടുപുഴ, 13ന് രാവിലെ 10ന് ഏറ്റുമാനൂര്‍, ഉച്ചയ്ക്ക് 12ന് എരുമേലി എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി നാലിന് പത്തനംതിട്ടയില്‍ നടക്കുന്ന സമ്മേളനത്തോടെ യാത്ര സമാപിക്കും.ബിജെപിയുടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ സമാപനസമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: