തൃശ്ശൂര്‍: മണം പിടിച്ച് മയക്കുമരുന്നുകള്‍ കണ്ടെത്തുന്ന നര്‍ക്കോട്ടിക്ക് ഡോഗിന്റെ സേവനം ഇനിമുതല്‍ തൃശൂരിലും. ആദ്യമായാണ് ജില്ലയില്‍ ഒരു നര്‍ക്കോട്ടിക് ഡോഗ് എത്തുന്നത്. ഡെല്‍മ എന്ന നായയാണ് പരിശീലനം പൂര്‍ത്തിയാക്കി പോലീസ് സേനയില്‍ ചേര്‍ന്നത്. ഒന്‍പത് വയസ്സ് വരെ ഡെല്മയുടെ സേവനം പോലീസിന് ലഭ്യമാകും.
ഡെല്മയ്ക്ക് ഒരുവയസ്സ് മാത്രമാണ് പ്രായം. എന്നാല്‍ ഒന്‍പത് മാസം കൊണ്ട് പൂര്‍ത്തിയാക്കിയ ട്രെയിനിംഗില്‍ ഇവള് സ്വന്തമാക്കിയത് നിരവധി ബഹുമതികളാണ്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷകളാണ് ഡെല്മയില് പോലീസിനുള്ളത്. മനോജ്, ബിജു എന്നിവരാണ് ഡെല്മയുടെ പരിശീലകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: