വാഷിങ്ടണ്‍ : അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടി. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം നേടാനായെങ്കിലും ജനപ്രതിനിധി സഭയിലെ മേധാവിത്വം ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ്.
മുമ്പ് ഇരു സഭകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം ഉണ്ടായിരുന്നത്. ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയില്‍ ഉണ്ടായിരുന്ന 435 സീറ്റുകളില്‍ 205 എണ്ണം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ലഭിച്ചു. ഇതോടെ കേവല ഭൂരിപക്ഷത്തിനു വേണ്ട 218 വോട്ടുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടി കൈയ്യടക്കുമെന്ന് ഉറപ്പായി.
സെനറ്റിലെ 100 സീറ്റുകളില്‍ 35 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 51 അംഗങ്ങളുടെ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരത്തെയുണ്ട്. ട്രംപ് ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാണ് ഇടക്കാല തെരഞ്ഞെടുപ്പ്.
അതിനിടെ യുഎസ് ചരിത്രത്തില്‍ ആദ്യമായി രണ്ട് മുസ്ലിം വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു. സൊമാലിയന്‍ അഭയാര്‍ത്ഥി ഇല്‍ഹാന്‍ ഒമറും(37), റാഷിദ ത്ലായിബ്(42) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. റാഷിദയുടെ മാതാപിതാക്കള്‍ പലസ്തീനില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരാണ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളാണ് ഇരുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: