ഉത്തരകാശി : ഉത്തരാഖണ്ഡിലെ ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്രയും തണുപ്പേറിയ പര്‍വ്വത പ്രദേശങ്ങളില്‍ ജോലി ചെയ്യാന്‍ സൈനികര്‍ തയ്യാറാവുന്നത് നമ്മുടെ രാജ്യത്തിന്റെ ശക്തിയെയാണ് കാണിക്കുന്നത്.
ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി. പ്രകാശം ഭയത്തെ ഇല്ലാതാക്കും.അതിര്‍ത്തിയില്‍ സൈനികര്‍ ഉള്ളതിനാലാണ് 125 കോടി ജനങ്ങള്‍ ഭയമില്ലാതെ കഴിയുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. സൈനികര്‍ക്ക് മോദി മധുരവും വിതരണം ചെയ്തു.
കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനുശേഷമാണ് മോദി സൈനികരുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: