കൊച്ചി: സ്ത്രീകളുടെ വ്രതകാലം 21 ദിവസമായി ചുരുക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സ്ത്രീകളുടെ വ്രതകാലം 21 ദിവസമായി ചുരുക്കണമെന്നും ഇതു സംബന്ധിച്ചു തന്ത്രിക്കു നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. എം.കെ. നാരായണന് പോറ്റിയാണ് ഈ ആവശ്യമുന്നയിച്ചുള്ള ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
എന്നാല്‍ ഇത്തരം നിര്‍ദേശം തന്ത്രിക്കു നല്കാന് നിയമപരമായി അധികാരമുണ്ടോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഹര്‍ജിക്കാരനോടു സുപ്രീം കോടതിയെ സമീപിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.
അതേസമയം ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ അന്തിമ തീരുമാനം വരുന്നതുവരെ ശബരിമലയില്‍ യുവതീപ്രവേശം തടയണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജിയും ഹൈക്കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: