ഏതുവിധേനെയും യുദ്ധത്തിനുള്ള സാധ്യത ഒഴിയുന്നില്ല എന്നതാണ് ലോകത്തിന്റെ ഇപ്പോഴത്തെ പ്രതിസന്ധി. സിറിയ വര്‍ങ്ങളായി സംഘര്‍ഷത്തിന്റെ ഭൂമികയായിരിക്കെത്തന്നെ പുതിയ പ്രശ്നങ്ങളും അതിനൊപ്പം ഉരുത്തിരിയുകയാണ്. സിറിയയുടെ മിസൈലേറ്റ് റഷ്യന്‍ യുദ്ധവിമാനവും 15 സൈനികരും കൊല്ലപ്പെട്ടതാണ് പുതിയ പോര്‍മുഖം അവിടെ തുറക്കാനുണ്ടായ കാരണം.
സിറിയയാണ് വിമാനം വെടിവെച്ചിട്ടതെങ്കിലും അതിനു കാണം ഇസ്രായേലാണെന്നാണ് റഷ്യയുടെ ആരോപണം. നേരത്തെ സിറിയയില്‍ ആക്രമണം നടത്തും മുന്‍പ് ഇസ്രയേല്‍ റഷ്യയെ അറിയിക്കുമായിരുന്നു. ഇത്തവണ ആക്രമണത്തിന് ഒരുമിനിറ്റു മുന്‍പ് മാത്രമാണ് അറിയിച്ചത്. സിറിയയോട് ചേര്‍ന്നു നില്ക്കുന്ന ഇറാനോട് ഇസ്രയേലിന് കടുത്ത ശത്രുതയുണ്ട്. സിറിയയില്‍ ഐ എസിനെ തുരത്താന്‍ ഇറാന് ഇടപെടുന്നതില്‍ നേരത്തെ തന്നെ ഇസ്രയേല്‍ അതൃപ്തി അറിയിച്ചിരുന്നു. ഇറാന് ഐഎസിനെതിരെ എന്നപേരില്‍ സിറിയയില്‍ പ്രവര്‍ത്തിക്കുന്നത് ഫലത്തില്‍ ഇസ്രയേലിനെതിരെയാണെന്നാണ് ആ രാജ്യം പറയുന്നത്. ഇറാന് സിറിയയില്‍ ആയുധസംഭരണം നടത്തുന്നത് ഇതിനു തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇറാന് അനുഭവിക്കുമെന്നാണ് നെതന്യാഹു പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസം സിറിയയിലെ ഇറാന്റെ ആയുധപ്പുരയ്ക്കുനേരെ ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ സിറിയ ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിലാണ് റഷ്യന്‍ വിമാനം തകര്‍ന്നതും അതിലുണ്ടായിരുന്ന സൈനികര്‍ കൊല്ലപ്പെട്ടതും. എന്നാല്‍ റഷ്യ തിരിച്ചടിക്കുമെന്ന് പറഞ്ഞു കഴിഞ്ഞു. വിദേശ വാര്‍ത്തകള്‍ തങ്ങള്‍ ശ്രദ്ധിക്കാറില്ലെന്ന തരത്തിലാണ് ഇതിന് ഇസ്രയേലിന്റെ പ്രതികരണം. ഇതിനിടയില്‍ വലിയ പ്രതിസന്ധിയിലാണ് ഇറാന്. ഇനി എന്തൊക്ക ആവുമെന്ന് ഒരു നിശ്ചയവുമില്ല. യുഎസിന്റെ നിരോധനം നിലവിലിരിക്കെയാണ് പുതിയ പ്രശ്നങ്ങള്‍.
2015 മുതല്‍ തന്നെ റഷ്യയുടെ സാന്നിധ്യം സിറിയയില്‍ ഉണ്ടെങ്കിലും റഷ്യയും ഇസ്രയേലും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാവരുതെന്ന തരത്തില്‍ അവര്‍ തമ്മില്‍ ധാരണയും ഉണ്ടായിരുന്നു. ആ ധാരണയാണ് ഇപ്പോള്‍ തെറ്റിയിരിക്കുന്നത്. ഇനി എന്തൊക്കെ സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം. ഏതു സമയവും യുദ്ധം ഉണ്ടാകാമെന്നും അത് മൂന്നാംലോകയുദ്ധമായിത്തീരാം എന്നൊക്കെ കഴിഞ്ഞ കുറെ മാസങ്ങള്‍ക്കുമുന്‍പ് ലോകത്തിന് ആശങ്കയുണ്ടായിരുന്നു. അമേരിക്കയും ഉത്തരകൊറിയയും തമ്മിലാണ് ഈ ആശങ്ക ഉയര്‍ത്തിയിരുന്നത്. അവരിപ്പോള്‍ പുതിയ സമാധാനശ്രമങ്ങളിലേക്കു നീങ്ങുകയാണ്. അതിനിടെയാണ് ഇപ്പോഴത്തെ പുതിയ ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: