കോലഞ്ചേരി: വടയമ്പാടി ക്ഷേത്രം ഭൂമി സംബന്ധിച്ച പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കെപിഎംഎസ് നടത്തി വന്ന സമരം പിന്‍വലിച്ചു. ഫെബ്രുവരി 28നകം ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ എന്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ചചെയ്ത് പരിഹരിക്കും.
വിഷയത്തില്‍ നക്സല്‍, തീവ്രവാദ സംഘടനകള്‍ നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് കെപിഎംഎസ് നിലപാട്. അതിനാല്‍ കെപിഎംഎസ് നേതൃത്വത്തിന്റെ നിര്‍ദേശാനുസരണം സമരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് പറഞ്ഞു. ചൂണ്ടിയില്‍ നടന്ന കെപിഎംഎസിന്റെ വിശദീകരണയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കുന്നത്തുനാട് യൂണിയന് പ്രസിഡന്റ് കെ.സി വള്ളുവന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ജില്ലാ സെക്രട്ടറി പി.വി. രാജു, ജില്ലാ പ്രസിഡന്റ് ടി.കെ. അനില്‍കുമാര്‍, എം.എ. വാസു, യൂണിയന് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: