ആലുവ: മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അശ്രദ്ധമായി റോഡ് മറുച്ചുകടക്കുന്നവരുടെ ശ്രദ്ധയ്ക്ക്, പോലീസ് ഏതുസമയത്തും ഓടിയെത്തും. പെറ്റിക്കേസും ചാര്‍ജ്ജ് ചെയ്യും. ഇന്നലെ ചേര്‍ന്ന റൂറല്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ജില്ലാതല റോഡ് സേഫ്റ്റി ആക്സിഡന്റ് റിവ്യൂ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ കുറക്കാനായി വാഹന പരിശോധന കര്‍ശനമായി നടപ്പിലാക്കുവാനും നാഷണല്‍ ഹൈവേകളില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെയും കര്‍ശനനടപടി എടുക്കുവാനും യോഗം തീരുമാനമെടുത്തു. ജില്ലാ പോലീസ് മേധാവി എ.വി. ജോര്‍ജ്ജ് യോഗത്തിന് നേതൃത്വം നല്കി. പൊതുമരാമത്ത് വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
റൂറല്‍ നര്‍ക്കോട്ടിക് സെല്‍ എഎസ്പി സുജിത്ദാസ് അധ്യക്ഷനായി. മൂവാറ്റുപുഴ ആര്‍ടിഒ എ.കെ. ശശികുമാര്‍, ഇടപ്പള്ളി എന്‍എച്ച് റോഡ് ഡിവിഷന് അസി. എക്സി. എഞ്ചിനീയര്‍ കെ.പി. സന്തോഷ്കുമാര്‍, കല്ലൂര്‍ക്കാട് അസി. എക്സി. എഞ്ചിനീയര്‍ സജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. റൂറല്‍ ജില്ലയിലെ
ഇന്‍സ്പെക്ടര്‍മാരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും അവലോകന യോഗത്തില്‍ പങ്കെടുത്തു. എല്ലാ മാസങ്ങളിലും പ്രസ്തുത ആക്സിഡന്റ് റിവ്യൂ കമ്മിറ്റി നടത്തുവാനും കമ്മിറ്റി തീരുമാനിച്ചു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: