കൊച്ചി: പത്രജീവനക്കാര്‍ക്ക് പുതിയ വേജ്ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പെന്ഷന് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക, പെന്ഷന് ഏകീകരിക്കുക, ആശ്രിത പെന്ഷന് വര്‍ധിപ്പിക്കുക, സര്‍ക്കാര്‍ പരസ്യങ്ങളുടെ അഞ്ചു ശതമാനം തുക പെന്ഷന് ഫണ്ടിലേക്ക് വകയിരുത്താന്‍ നിയമനിര്‍മാണം നടത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി.
എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തിയറ്റര്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനം പി.ടി.തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന് ജില്ലാ പ്രസിഡന്റ് എബി എബ്രഹാം അധ്യക്ഷനായി.
കെ.എ. അലി അക്ബര്‍ (സിഐടിയു), ടി.കെ.രമേഷ് (ഐഎന്‍ടിയുസി), കെ. വിനോദ്കുമാര്‍ (ബിഎംഎസ്), കെ.കെ. അഷ്റഫ് (എഐടിയുസി), പ്രസ്ക്ലബ് സെക്രട്ടറി സുഗതന് പി.ബാലന്, കെ.എന്‍.ലതാനാഥന്‍, സി.ഇ.മോഹനന്, എം.എന്‍.ശശീന്ദ്രന്, എം.കെ. രതീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതിനിധി സമ്മേളനം ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപന് നമ്പാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.എം. ഷിഹാബ് റിപ്പോര്‍ട്ടും ട്രഷറര്‍ കെ.ബി.പ്രവീണ്‍ കണക്കും അവതരിപ്പിച്ചു. കെ.ആര്.ഗിരീഷ് കുമാര്‍ നന്ദി പറഞ്ഞു.
ഭാരവാഹികളായി എന്‍.എസ്.സുഭാഷ്കുമാര്‍ (പ്രസിഡന്റ്-ദേശാഭിമാനി), പി.എന്‍.വിശ്വംഭരന് (ജന്മഭൂമി), എം കെ രതീന്ദ്രന്‍ (ഇന്ത്യന്‍ എക്സ്പ്രസ്)-വൈസ് പ്രസിഡന്റുമാര്‍, കെ.എസ്.അബ്ദുള്‍കരീം (മാധ്യമം- സെക്രട്ടറി), കെ.ആര്.ഗീരീഷ്കുമാര്‍ (മാതൃഭൂമി), കെ.കെ .സോമന് (ദേശാഭിമാനി)-ജോ. സെക്രട്ടറിമാര്‍, കെ.ബി. പ്രവീണ്‍ (മാതൃഭൂമി- ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: