കൊച്ചി: മെട്രോ റെയില്‍ യാത്രക്കാര്‍ക്ക് തുടര്‍ യാത്രാ സൗകര്യമൊരുക്കാന്‍ എത്തുന്നത് 15,000 ഓട്ടോറിക്ഷകള്‍. ജില്ലാ ഓട്ടോറിക്ഷാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുമായി ചേര്‍ന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ഇതിനുള്ള കരാര്‍ ഒപ്പിട്ടു. ഫീഡര്‍ സര്‍വീസായും വാടകയ്ക്കും ഓട്ടോറിക്ഷകള്‍ ഉപയോഗപ്പെടുത്താം. പൊതുഗതാത സംവിധാനങ്ങളെ ബന്ധിപ്പിച്ച് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനമെന്ന് കെഎംആര്‍എല്‍ വ്യക്തമാക്കി.
മെട്രോ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാനായി നേരത്തെ സ്വകാര്യ ബസ്സുകളുടെ കമ്പനി രൂപവത്കരിച്ചിരുന്നു. ഇതിനുപുറമെയാണ് കൂടുതല്‍ ഓട്ടോറിക്ഷകളെ ഉള്‍പ്പെടുത്തി ഗതാഗത സൗകര്യം മെച്ചപ്പെടുത്തിയത്. നിലവില്‍ ആലുവയില്‍ നിന്ന് മഹാരാജാസ് കോളേജ് വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്. സര്‍വീസ് വൈറ്റില, തൈക്കൂടം എന്നിവിടങ്ങളിലേക്ക് നീട്ടുന്നതോടെ കൂടുതല്‍ തുടര്‍ യാത്രാ സൗകര്യമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: