കൊച്ചി: എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ പ്രബേഷണറി എസ്ഐ ടി. ഗോപകുമാര്‍ ആത്മഹത്യ ചെയ്ത സംഭത്തില്‍ ഡിസിപി എ.ആര്. പ്രേംകുമാറിന്റെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. ഗോപകുമാര്‍ നേരത്തെ ജോലി ചെയ്തിരുന്ന എക്സൈസ് വകുപ്പിലെ സഹപ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ബുധനാഴ്ച ഗോപകുമാറിന്റെ തിരുവനന്തപുരത്തെ ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കും.
മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് മരിക്കാനിടയായതെന്ന ഗോപകുമാറിന്റെ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പ്രബോഷന് സമയത്ത് ജോലി സംബന്ധമായി ഏതെങ്കിലും തരത്തില്‍ സമ്മര്‍ദം അനുഭവിക്കാനിടയിട്ടുണ്ടോയെന്ന് പരിശോധിക്കും.
നോര്‍ത്ത് സിഐ, എസ്ഐ എന്നിവരില്‍ നിന്നും മൊഴിയെടുക്കും. കൂടാതെ സ്റ്റേഷനിലെ മറ്റ് പോലീസുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ഗോപകുമാര്‍ ആത്മഹത്യ ചെയ്തതിന്റെ സാഹചര്യത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ടി ഗോപകുമാറി(40)നെ ഞായറാഴ്ച രാവിലെ നോര്‍ത്ത് റെയില്‍വെ സ്റ്റേഷനു സമീപത്തെ ലോഡ്ജിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: