കാലടി: മലയാറ്റൂര്‍ നീലിശ്വരം കമ്പിനിപ്പടിയില്‍ ബിജെപി പ്രവര്ത്തകന് കുത്തേറ്റു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ബൈക്കില്‍ വരുകയായിരുന്ന ഐക്കുളത്ത് ഷിനോജിനെ (33) തടഞ്ഞു നിര്‍ത്തി പിന്നില്‍ കുത്തുകയും പിന്നില്‍ ഇരുന്നയാളെ കമ്പി വടി കൊണ്ട് അടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഷിനോജ് (33) ആലുവ രാജഗിരി ആശുപത്രിയിലും തലക്ക് അടി കൊണ്ട ഐക്കുളത്ത് ഹരിപ്രസാദ് (30) അങ്കമാലി എല്‍എഫ് ആശുപത്രിയിലും ചികിത്സയിലാണ്. രണ്ടാം പ്രതിയായ ടെന്സിലിനെ അറസ്റ്റ് ചെയ്തു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിക്കള് നീലീശ്വരം ഭാഗത്ത് കഞ്ചാവ് എത്തിക്കുയും ഇവരുമായി ഷിനോജും ഹരിപ്രസാദും തര്‍ക്കം ഉണ്ടാകുകയും ചെയ്തു. ഇതിന്റെ വൈരാഗ്യമാണ് ഞായറാഴ്ച രാത്രി ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിക്കാന്‍ കാരണമെന്ന് നാട്ടുക്കാര് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് നീലീശ്വരം കമ്പനിപ്പടിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: