ഗുരുവായൂര്‍: ദേവസ്വം ആനക്കോട്ടയില്‍ പാപ്പാന് ആനയുടെ കുത്തേറ്റു. ബഹളത്തിനിടെ മറ്റു മൂന്ന് ആനകള്‍ വിരണ്ടോടി. ദേവസ്വം ജൂനിയര്‍ വിഷ്ണു എന്ന ആനയാണ് ഒന്നാം പാപ്പാന് തിരുവെങ്കിടം സ്വദേശി വി. ഉണ്ണി(42)യെ കുത്തിയത്.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. നീര് കഴിഞ്ഞ് 10ന് അഴിച്ച വിഷ്ണു അടുത്ത ദിവസം വരെ ഉണ്ണിയുടെ ചട്ടത്തില്‍ ശാന്തനായിരുന്നു. ഇന്നലെ പതിവു പോലെ ആനയുടെ അടുത്തേക്കു ചെന്ന ഉണ്ണിയെ ജൂനിയര്‍ വിഷ്ണു യാതൊരു പ്രകോപനവുമില്ലാതെ കുത്തിമറിച്ചിട്ടു. ബഹളത്തിനും നിലവിളിക്കുമിടയിലാണ് ഗോപീകണ്ണന്, ലക്ഷ്മീ കൃഷ്ണ, പീതാംബരന് എന്നീ ആനകള്‍ വിരണ്ടോടിയത്. ഇവയെ ഉടന്‍ തളച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: