ചെന്നൈ: മുന്‍ എഐഎഡിഎംകെ നേതാവ് വി.കെ. ശശികലയുടെ ഭര്‍ത്താവ് എം. നടരാജന് സിബിഐ കോടതിയില്‍ കീഴടങ്ങി. നികുതി വെട്ടിച്ച് ബ്രിട്ടനില്‍ നിന്നും ആഡംബര കാര്‍ ഇറക്കുമതി ചെയ്തത് സംബന്ധിച്ച് ഇയാളെ സിബിഐ കോടതി ശിക്ഷിച്ചിരുന്നു.
നികുതിവെട്ടിക്കുന്നതിനായി പഴയ കാറെന്ന വ്യാജേന ബില്ലുണ്ടാക്കി ടെയോട്ട ലെക്സസ് പുതിയ കാര്‍ 1994ല്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. ഈ കേസില്‍ ഇവര്‍ക്ക് രണ്ട് വര്‍ഷത്തെ തടവിന് സിബിഐ പ്രത്യേകകോടതിശിക്ഷിച്ചിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കിയെങ്കിലും കഴിഞ്ഞ നവംബറില്‍ മദ്രാസ് ഹൈക്കോടതിയും സിബിഐകോടതി വിധി അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയില്‍ നടരാജന് അപ്പീല്‍ നല്‍കിയത്.
നേരത്തെ സുപ്രീംകോടതി നടരാജനോടും അനന്തരവന് വി. ഭാസ്കരനോടും കോടതിയില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടരാജനും ഭാസ്കരനും സിബിഐ കോടതിയില്‍ കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: