ന്യൂദൽഹി: രാജ്യത്ത് ഐഎസിന്റെ സ്വാധീനം ശക്തമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കേരളത്തിലെ ചില മദ്രസകൾ തീവ്രമുസ്ലീം നിലപാടുകൾ സ്വീകരിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യാ ടുഡേയുടെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
നൂറ്റാണ്ടുകളായി ഖുറാന്റെയും ഇസ്ലാം മതത്തിന്റെ നന്മകളെക്കുറിച്ചും അറിവ് നൽകിവന്നിരുന്ന ചില മദ്രസകൾ ഇപ്പോൾ തീവ്രമതനിലപാടുകൾ സ്വീകരിക്കുന്നതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വഹാബിസം തുടങ്ങിയ തീവ്രമുസ്ലീം ആശയങ്ങളെക്കുറിച്ചും മറ്റും പഠനങ്ങൾ നടത്തുകയും ഇവ മദ്രസകളിൽ പരിശീലിപ്പിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചില തീവ്ര സംഘടനകളുടെ പ്രചോദനവും മദ്രസകൾക്കുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. ആഗോള തലത്തിൽ ഭീകരവാദത്തിന് ചുക്കാൻ പിടിക്കുന്ന ചില സംഘടനകളും ഇക്കൂട്ടത്തിലുണ്ടെന്നും മാധ്യമം വിലയിരുത്തുന്നു.
ഗൾഫിലെ പല രാജ്യങ്ങളും കേരളത്തിലെ ചില മദ്രസകൾക്ക് ഹവാല പണം നൽകി വരുന്നുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന പണം കൊണ്ടാണ് ഈ മദ്രസകൾ പ്രവർത്തിക്കുന്നത്. ഇവിടെയെത്തുന്ന യുവാക്കളിൽ തീവ്രനിലപാടുകൾ കുത്തിനിറച്ച് അവരെ ലോകത്തിന് തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഐഎസിന്റെ പടിക്കലിൽ എത്തിക്കാൻ മദ്രസകൾ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: