അനന്തനാഗ്: ഭീകരപ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങിവരാനുള്ള അച്ഛന്റെ അപേക്ഷ നിഷ്കരുണം തള്ളിയ യുവാവ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഫര്ഹാന് വാനി (18)യാണ് തെക്കന്‍ കശ്മീരിലെ അനന്തനാഗില്‍ ഇന്നലെ രാവിലെ കൊല്ലപ്പെട്ടത്.
വാനി ഭീകരനായ വിവരമറിഞ്ഞ അച്ഛന്‍െ മടങ്ങി വരാന്‍ അവനോട് ഫേസ്ബുക്കിലൂടെ കേണപേക്ഷിച്ചിരുന്നു. കുല്‍ഗാമിലെ ഖുദ്വാനി സ്വദേശിയാണ് ഫര്ഹാന് വാനി. 2017 പകുതിക്കാണ് ഭീകര സംഘടനയില്‍ ചേര്‍ന്നത്. നവംബറിലാണ് അച്ഛന് ഗുലാം മൊഹമ്മദ് വാനി ഭീകരത ഉപേക്ഷിച്ച് മടങ്ങിവരാന്‍ മകനോട് അഭ്യര്‍ഥിച്ചത്. പ്രിയപ്പെട്ട മകനെ നീ പോയ അന്നു മുതല്‍ എനിക്ക് വയ്യാതായി, നീ ഞങ്ങളില്‍ ഏല്‍പ്പിച്ച വേദനയാല്‍ ഞാന്‍ കരയുകയാണ്. നീ മടങ്ങിവരുമെന്നാണ് പ്രതീക്ഷ…. നിന്റെ ചിരിക്കുന്ന മുഖം ഒന്നു കാണാന്‍ ആറുമാസമായി ഞാന്‍ കൊതിക്കുന്നു…
ആ അച്ഛന്റെ അഭ്യര്‍ഥന തള്ളിയ വാനി കൂടുതല്‍ ശക്തമായി ഭീകരപ്രവര്‍ത്തനത്തില്‍ മുഴുകുകയായിരുന്നു. നാട്ടുകാരായ യുവാക്കളോട് ഭീകരതയില്‍ നിന്ന് പിന്തിരിയാന് പോലീസും സൈന്യവും പലകുറി അഭ്യര്‍ഥിച്ചിരുന്നു.
അനന്തനാഗിലെ വന മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുള്ളതായുള്ള സംശയത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്റെ തിരിച്ചടിയില്‍ രണ്ടു ഭീകരരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: