തിരുവനന്തപുരം: നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കെഎസ്ആര്‍ടിസിക്ക് ആശ്വാസമായി റെക്കോര്‍ഡ് വരുമാനം. തിങ്കളാഴ്ച മാത്രം 7.44 കോടിരൂപയാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന വരുമാനം ഡിസംബര്‍ 23 നായിരുന്നു. അന്നത്തെ കളക്ഷന്‍ 7.18കോടിരൂപയാണ്. ഈ റെക്കോര്‍ഡാണ് തിങ്കളാഴ്ച മറികടന്നത്.
തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ മാത്രം തിങ്കളാഴ്ച കിട്ടിയത് 1.69 കോടി രൂപയാണ്. കഴിഞ്ഞമാസം ഒരു ദിവസം ശരാശരി ആറരക്കോടി രൂപ ടിക്കറ്റ് വരുമാനമായി കിട്ടി. ശബരിമല തീര്‍ത്ഥാടകരുടെ എണ്ണംകൂടിയതാണ് റെക്കോര്‍ഡ് കളക്ഷന്‍ പ്രധാന കാരണം. ഒപ്പം തമിഴ്നാട് സര്‍ക്കാരിനു കീഴിലുള്ള ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് പണിമുക്കിലായതോടെ അന്തര്‍സംസ്ഥാന യാത്രക്കാര്‍ കൂടുതല്‍ കെഎസ്ആര്‍ടിസിയെ ആശ്രയിച്ചു.
യാത്രക്കാരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട്, 31ലക്ഷം പേര് കെഎസ്ആര്‍ടിസിയെ ദിവസവും ആശ്രയിക്കുന്നെന്നാണ് കണക്ക്. പെന്ഷന് പ്രതിസന്ധിയും ഡീസല്‍ ക്ഷാമവും വലയ്ക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് നേരിയ ആശ്വാസമാവുകയാണ് ഈ നേട്ടം. അതിനിടെ കുടിശിക കൊടുത്ത് തീര്‍ക്കാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വിതരണം ഐഒസി നിര്‍ത്തിവച്ചു. ഇതോടെ കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ ക്ഷാമം രൂക്ഷമായി.
എന്നാല്‍ നിലവില്‍ പ്രതിസന്ധിയിലെ്ളന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. ഐഒസി ക്ക് അടിയന്തിരമായി നല്‍കേണ്ട 124 കോടി രൂപ കുടിശികയായതോടെയാണ് ഡീസല്‍ വിതരണം നിലച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: