ജമ്മു:ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. കോര്കെര്നാഗ് മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിലാണ് ഇവരെ വധിച്ചത്.
സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.തുടര്‍ന്ന് സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: