ശ്രീനഗര്‍: അതിര്‍ത്തി ഗ്രാമങ്ങളില്‍ 5390 ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പാക്കിസ്ഥാന് നിരന്തരം വെടിനിര്‍ത്തല്‍ ലംഘിച്ച് ജനവാസ കേന്ദ്രങ്ങളിലേക്ക് വെടിവയ്പ്പ് നടത്തുന്നതു കണക്കിലെടുത്താണിത്. രജൗരിയിലാണ് ഇവ പണിയുക. വെടിവയ്പ്പുണ്ടായാല്‍ ഗ്രാമീണര്‍ക്ക് ഇവയില്‍ സുരക്ഷിതമായി കഴിയാം.
നൂറെണ്ണം നിര്‍മ്മിച്ചുകഴിഞ്ഞു. 4918 ചെറു ബങ്കറുകളും നിരവധി പേര്‍ക്ക് സുഖമായി താമസിക്കാന്‍ ക)ിയുന്ന 372 വലിയ ബങ്കറുകളും( കമ്മ്യൂണിറ്റി ബങ്കര്‍) ആണ് പണിയുക. 800 ചതുരശ്ര അടിയുള്ള ഇവയില്‍ 40 പേര്‍ക്ക് താമസിക്കാം. 60 ചതുരശ്ര അടിയുള്ള െചറിയവയില് എട്ടു പേര്‍ക്ക് കഴിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: