തിരുവനന്തപുരം: നവഭാരതത്തിന്റെ ശില്‍പ്പികളാണ് ഇന്നത്തെ വിദ്യാര്‍ഥികളെന്ന് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ പറഞ്ഞു. എസ്എസ്എഫ്കെ 2017 ശാസ്ത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ലോകം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നമ്മുടെ കുട്ടികള്‍ക്കിടയില്‍ ശാസ്ത്രബോധം വളര്‍ത്തണം. വികസിത രാജ്യങ്ങളില്‍ ഉണ്ടാകുന്ന മുന്നേറ്റത്തിന് കാരണം അവര്‍ സ്കൂള്‍തലത്തില്‍ തന്നെ കുട്ടികള്‍ക്കിടയില്‍ ശാസ്ത്രബോധത്തെ വളര്‍ത്തുകയും വളരാന്‍ വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
യുവതലമുറയില്‍ ശാസ്ത്രത്തോട് താത്പര്യം ജനിപ്പിക്കുകയാണെങ്കില്‍ കാലക്രമേണ നമ്മുടെ നാട്ടിലെ പ്രശ്നങ്ങള്‍ക്ക് പുതിയ പരിഹാരങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. എല്ലാമേഖലകളിലും ശാസ്ത്രം മുന്നേറുകയാണ്. ചികിത്സാരംഗത്തും രോഗനിര്‍ണയത്തിനും സഹായകരമായ പുതിയ കണ്ടുപിടിത്തങ്ങള്‍ ഇതിലൂടെ നടത്തിയെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: