തിരുവനന്തപുരം: കൊല്ലം കടയ്ക്കല്‍ ചാണപ്പാറ സന്മാര്ഗദായിനി സ്മാരക വായനശാല കലാ സാംസ്കാരിക നാടകമേഖലകളിലെ സമഗ്രസംഭാവനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഡോ വയല വാസുദേവന്‍പിള്ള പുരസ്കാരം നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പ്രൊഫ. അലിയാറിന് നല്‍കും.
8ന് വൈകിട്ട് 6ന് നടക്കുന്ന വാര്‍ഷികാഘോഷങ്ങളുടെ സമാപനസമ്മേളനത്തില്‍ വയലാര്‍ അവാര്‍ഡ് ജേതാവ് ടി.ഡി. രാമകൃഷ്ണന് അവാര്‍ഡ് ദാനം ചെയ്യും. പ്രമോദ് പയ്യന്നൂര്‍, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഡോ അഷ്റഫ് കടയ്ക്കല്‍ പങ്കെടുക്കും. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജെ.സി. അനില്‍ അധ്യക്ഷത വഹിക്കും.
മുല്ലക്കര രത്നാകരന്, പ്രമോദ് പയ്യന്നൂര്‍, ഡി. സുകേശന് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്. 10,000 രൂപയും മൊമന്റോയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. പത്രസമ്മേളനത്തില്‍ പ്രമോദ് പയ്യന്നൂര്‍, ജെ.സി. അനില്‍, ജി.എസ്. പ്രിജിലാല്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: