കൊച്ചി: കെഎസ്ആര്‍ടിസിക്ക് ഇനി സഹായമില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്കി.
കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത ഇനി ഏറ്റെടുക്കാനാവില്ല. പെന്ഷന് കാര്യത്തില്‍ സര്‍ക്കാരിന് നേരിട്ട് ബാധ്യതയില്ല. എല്ലാ സഹായവും ചെയ്ത് കഴിഞ്ഞു. ഇനി ഒന്നും ചെയ്യാനാവില്ല. നിയമപരമായി ബാധ്യതയില്ലെങ്കിലും 1984 മുതല്‍ പെന്ഷന് നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
കെഎസ്ആര്‍ടിസിയില്‍ പെന്ഷന് മുടങ്ങിയിട്ട് മാസങ്ങളായി. ക്രിസ്മസിനോടനുബന്ധിച്ച് സര്‍ക്കാര്‍ പെന്ഷന് നല്‍കിയത് രണ്ട് ഡിപ്പോകള്‍ പണയം വെച്ചാണ്. ഏറ്റുമാനൂര്‍, കായംകുളം ഡിപ്പോകളായിരുന്നു കൊല്ലം സഹകരണ ബാങ്കില്‍ പണയം വച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം കെഎസ്ആര്‍ടിസിയില്‍ പെന്ഷന് വിതരണം മുടങ്ങിയതോടെ നിരവധി കുടുംബങ്ങളാണ് പട്ടിണിയിലായത്. പെന്‍ഷന്‍കാര്‍ ബസ് തടയല്‍ അടക്കം പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഡിപ്പോകള്‍ പണയം വെച്ച് ഒരു മാസത്തെ പെന്ഷന് സര്‍ക്കാര്‍ വിതരണം ചെയ്തത്.
അധികാരത്തിലേറി കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം പങ്കെടുത്ത പരിപാടിയില്‍ 24 പേര് പെന്ഷന് കിട്ടാതെ ആത്മഹത്യ ചെയ്തെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ വര്‍ഷം ഒന്നു കഴിഞ്ഞിട്ടും കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ അവസ്ഥയില്‍ മാറ്റമൊന്നുമില്ല.
പെന്ഷന് സ്റ്റാറ്റിയൂട്ടറി ആണെന്നും സര്‍ക്കാര്‍ നേരിട്ടു നല്‍കണമെന്നും ഹൈക്കോടതി വിധിച്ചത് 2014 ല്‍ ആണ്. ഇതിനും നടപടിയൊന്നുമുണ്ടായില്ല. ഇടത് വലത് സര്‍ക്കാരുകള്‍ ഒരേ പോലെ കയ്യൊഴിയുമ്പോള്‍ കഷ്ടപ്പെടുന്നത് നിരവധി കുടുംബങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: