കല്യാശ്ശേരി: പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പ്രാവുകള്‍ക്ക് സുരക്ഷിത കേന്ദ്രം. കൂടൊരുക്കി മുട്ടയിട്ട് അടയിരിക്കുകയാണ് മാടത്ത. കഴിഞ്ഞ സപ്തംബറിലാണ് കീച്ചേരിയിലേക്ക് ഓഫീസ് മാറ്റിയത്. വില്ലേജ് ഓഫീസിനരികത്തായിരുന്ന പഴയ കെട്ടിടം നനഞ്ഞൊലിക്കുകയും സുരക്ഷാ ഭീഷണി നേരിടുകയും ചെയ്തപ്പോഴാണ് ഹെഡ് മാസ്റ്റേര്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഓഫീസ് ഇപ്പോഴുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റിയത്. സുരക്ഷതേടിയായിരിക്കാം പ്രാവുകള്‍ ഇവിടം താവളമാക്കിയത്. കാഷ്ടിച്ചു വൃത്തികേടാക്കുന്നു എന്നുള്ളത് പരാതിയാണെങ്കിലും ഉദ്യോഗസ്ഥര്‍ അവയെ ഇഷ്ടത്തോടെയാണ് നോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: