തൃശൂര്‍: സ്കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ക്ക് ആവേശം പകര്‍ന്ന് സ്വര്‍ണക്കപ്പ് ഇന്ന് നഗരത്തിലെത്തും. ജേതാക്കള്‍ക്ക് സമ്മാനിക്കാനുള്ള നൂറ്റിപ്പതിനേഴര പവന്റെ കപ്പ് ജില്ലാ അതിര്‍ത്തിയായ കടവല്ലൂരില്‍ ഏറ്റുവാങ്ങി ഘോഷയാത്രയോടെ തൃശൂരിലെത്തിക്കും.
നിലവിലെ ജേതാക്കളായ കോഴിക്കോട് ജില്ലയില്‍ നിന്ന് എത്തുന്ന സ്വര്‍ണക്കപ്പിന് കടവല്ലൂരിലെ അമ്പലം സ്റ്റോപ്പില്‍ രാവിലെ 10ന് സ്വീകരണം. തുടര്‍ന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്, വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് എന്നിവര്‍ ചേര്‍ന്ന് പെരുമ്പിലാവ് ടിഎംവിഎച്ച്എസ്എസില് സ്വര്‍ണ്ണക്കപ്പ് ഏറ്റുവാങ്ങും. മൂന്നരയോടെ പ്രധാനവേദിയായ തേക്കിന്‍കാട്ടെ നീര്മാതളത്തിലെത്തും.
സ്വാഗതസംഘം ചെയര്മാന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, വ്യവസായ മന്ത്രി എ.സി. മൊയ്തീന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച ശേഷം ജില്ലാ ട്രഷറിയില്‍ അതീവ സുരക്ഷയോടെ സൂക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: