മുഹമ്മ: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ക്ഷേമ പെന്‍ഷനുകളില്‍ നിന്നുപോലും ബാങ്കുകള്‍ കൈയിട്ടുവാരുന്നു. ആയിരക്കണക്കിന് രൂപയാണ് ഇതിന്റെ പേരില്‍ ബാങ്ക് ഈടാക്കുന്നത്. വായ്പയ്ക്ക് ഈടാക്കുന്ന പലിശയെക്കാള്‍ കൂടുതലാണ് മിനിമം ബാലന്‍സിന്റെ പേരില്‍ അക്കൗണ്ട് ഉടമകളില്‍ നിന്നും പിടിക്കുന്നത്. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ആപ്പൂര് ലക്ഷംവീട് കോളനിയില്‍ ഹമീദാബീവിയ്ക്ക് മൂന്നു മാസത്തെ കയര്‍ പെന്‍ഷനായി ഫെഡറല്‍ ബാങ്കിന്റെ കലവൂര്‍ ശാഖയില്‍ എത്തിയത് 3300 രൂപ. പെന്ഷന് വാങ്ങാനായി ചെന്നപ്പോള്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ വിവിധ മാസങ്ങളിലായി 177 രൂപ പ്രകാരം ഈടാക്കിയെന്നും ബാക്കി 250 രൂപ മാത്രമാണ് അക്കൗണ്ടിലുള്ളതെന്നും ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു. മിനിമം ബാലന്‍സ് തുകയായ ആയിരം രൂപയ്ക്ക് 17.7 ശതമാനം പലിശയാണ് ഇവരില്‍ നിന്നും ബാങ്ക് ഈടാക്കിയിട്ടുള്ളത്. ഇത്തരത്തില്‍ വിവിധ പെന്‍ഷനുകള്‍ ലഭിക്കുന്ന നിരവധിപേരാണ് വിവിധ ബാങ്കുകളുടെ കൊള്ളയ്ക്ക് വിധേയരാകുന്നത്. ബാങ്കിന്റെ നടപടിക്കെതിരെ ഹമീദാബീവി ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: