കുണ്ടറ: കൊല്ലം-തേനി ദേശീയപാതയില്‍ റോഡുവക്കിലെ മരങ്ങള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. പെരിനാട് പഞ്ചായത്തില്‍ 11-ാം വാര്‍ഡിനും 18-ാം വാര്‍ഡിനും മദ്ധ്യേ വൈദ്യശാല മുക്കിനു സമീപമാണ് അപകട ഭീഷണി കൂടുതല്‍.
സ്വകാര്യവ്യക്തികളുടെ പുരയിടത്തില്‍ നിന്നും റോഡിലേക്ക് വളര്ന്നുനില്ക്കുന്ന മരങ്ങള്‍ ബസ് യാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ക്കും ഭീഷണിയാകുകയാണ്. കഴിഞ്ഞ ദിവസം റോഡിലേക്ക് ചാഞ്ഞുനിന്ന ഒരു മാവ് കാറ്റില്‍ ഒടിഞ്ഞുവീണു. ആ സമയത്തു ഇതുവഴി യാത്രക്കാരാരും ഇല്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. ഈ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് അതിന്റെ ഉടമസ്ഥരോട് പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഫലമൊന്നുമില്ല.
ഈ റോഡിനു സമീപം കുറ്റിച്ചെടികള്‍ വളര്‍ന്നു കാടുകയറിയതുമൂലം ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. കാല്‍നടയായി പോകുന്നവിദ്യാര്ത്ഥികള്ക്ക് ഭീഷണിയാകുന്നതായും പരാതിയുണ്ട്. പകല്‍സമയങ്ങളിലും റോഡില്‍ ഇഴജന്തുക്കള്‍ കാണാറുണ്ടെന്നു പരിസരവാസികള്‍ പറയുന്നു. സമീപത്തുള്ള ട്രാന്സ്ഫോര്മറിനുചുറ്റും കാടുകയറിയ നിലയിലാണ്. മാലിന്യങ്ങളും മറ്റു വലിച്ചെറിയുന്നതിനാല്‍ രൂക്ഷഗന്ധവും തെരുവുനായശല്യവുമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: