്
ചാവക്കാട്:തിരുവത്ര പുത്തന്‍ കടപ്പുറം തീരത്ത് തെര്‍മോകോള്‍ ബോക്സില്‍ തുഴഞ്ഞു പോയി മീന്‍ പിടിച്ചിരുന്ന മത്സ്യ തൊഴിലാളി കാറ്റിലകപ്പെട്ടു.തീരം ആശങ്കയിലായപ്പോള്‍ വഞ്ചിയിറക്കി ഇയാളെ രക്ഷപെടുത്തി കരക്കെത്തിച്ചു.പുത്തന്‍ കടപ്പുറം മരക്കാരകത്തു ഹമീദാണ്(48 )അപകടത്തില്‍ പെട്ടത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം.മത്സ്യത്തൊഴിലാളികളായ കുന്നത്ത് ഷാഹു,കേരന്റകത്ത് ഷാജി,ചാലില്‍ അഹമ്മദ് എന്നിവര്‍ വഞ്ചിയില്‍ പോയാണ് ഹമീദിനെ രക്ഷപെടുത്തി കൊണ്ട് വന്ന ത്.കടലില്‍ ശക്തമായ കാറ്റുവന്നതോടെ തെര്‍മോകോള്‍ നിയന്ത്രണം വിട്ട് ഒഴുകാന്‍ തുടങ്ങിയപ്പോള്‍ ഹമീദ് ആദ്യം ഒന്ന് പകച്ചു.തെര്‍മോക്കോളില്‍ ഇരുന്ന് നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.കൈ വിട്ട് പോകുമെന്ന് ഉറപ്പായി.മരണത്തെ മുഖാ മുഖം കണ്ടു നില്‍ക്കുമ്പോഴാണ് ഫോണ്‍ ശബ്ദിച്ചത്.എടുക്കുമ്പോഴേക്കും ഫോണ്‍ കട്ടായി. അപ്പോഴാണ് തന്റെ കൈയ്യില്‍ ഫോണുണ്ടെന്ന് ഹമീദിന് ഓര്‍മ്മ വന്നത്.ഉടനെ ഫോണെടുത്ത് സുഹൃത്തായ ചാലില്‍ സൈനുദിനെ വിളിച്ച് അപകടത്തില്‍ പെട്ട് തെര്‍മോക്കോളില്‍ ഒഴുകുകയാണെന്ന വിവരം അറിയിച്ചു.പുത്തന്‍ കടപ്പുറത്ത് നിന്ന് മൂന്ന് മത്സ്യ തൊഴിലാളികള്‍ ചേര്‍ന്ന് ഉടനെ വഞ്ചിയിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: