വടക്കാഞ്ചേരി: വഴിയില്‍ നിന്ന് വീണ് കിട്ടിയ സ്വര്‍ണ്ണ കൈ ചെയിന്‍ ഉടമയ്ക്ക് തിരിച്ച് നല്കി വടക്കാഞ്ചേരി ജനകീയ പൊലിസ് മാതൃകയായി. പട്ടാമ്പി മരുതൂര്‍ പൂങ്ങോട് കരിമ്പിന് വീട്ടില്‍ അബ്ദുള്‍ ലത്തീഫിന്റെ ഭാര്യ സൗദ- (26) യുടെ നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വര്‍ണ്ണ കൈ ചെയിന്‍ ആണ് തിരിച്ചു കിട്ടിയത്. തൃശൂരില്‍ നിന്ന് പട്ടാമ്പിയിലേക്ക് ബൈക്കില്‍ പോകുന്നതിനിടയില്‍ വടക്കാഞ്ചേരി പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാന്‍ കയറിയതിനിടയിലാണ് കൈ ചെയിന്‍ നഷ്ടപ്പെട്ടത്. ഇത് എസ്.ഐ. കെ.സി. രതീഷിന് ലഭിയ്ക്കുകയായിരുന്നു. ഉടമയെ അന്വേഷിച്ച് വരുന്നതിനിടയിലാണ് അബ്ദുള്‍ ലത്തീഫും സൗദയും എത്തുന്നത്. സ്റ്റേഷനില്‍ വെച്ച് എസ്.ഐ. ആഭരണം ദമ്പതികള്‍ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: