പുതുക്കാട് : ആറ്റപ്പിള്ളി റെഗുലേറ്റര്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണം കാലാവധിക്കുള്ളില്‍ പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രി സി.രവീന്ദ്രനാഥിന്റെ പുതുക്കാട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യുവമോര്‍ച്ച നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആര്.രതിന് അധ്യക്ഷത വഹിച്ചു.എ.ഉണ്ണികൃഷ്ണന്, വി.കെ.രാജന്,വി.കെ.ബാബു, എ.ജി.രാജേഷ്,പി.കെ.ബാബു, എന്നിവര്‍ സംസാരിച്ചു.പുതുക്കാട് നിന്നും ആരംഭിച്ച മാര്‍ച്ച് മന്ത്രിയുടെ ഓഫീസിന് സമീപം പോലീസ് തടഞ്ഞു. പിന്നീട് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: