ചേര്‍പ്പ്: ഹാഷിഷുമായി യുവാക്കള്‍ പിടിയില്‍. ചേര്‍പ്പ് കൊല്ലാട്ടി ഗ്രൗണ്ടിനു സമീപം വിതരണത്തിനെത്തിച്ച 16 ഗ്രാം ഹാഷിഷാണ് പിടികൂടിയത്. കണിമംഗലം കുട്ടിയാട്ടില്‍ ഗോപന് സുരേഷ് (27), കോഴിക്കോട് നല്ലളം ശ്രീഹര്‍ഷം വീട്ടില്‍ ശരത് കൈരളി (34)എന്നിവരെ ചേര്‍പ്പ് എക്സൈസ് ഇന്‍സ്പെക്ടര്‍ എ. ജിജി പോള്‍ അറസ്റ്റുചെയ്തു.
അന്യ സംസ്ഥാനങ്ങളില്‍നിന്ന് ലഹരി എത്തിച്ചു വില്‍പ്പന നടത്തുന്ന ശൃംഖലയിലെ കണ്ണികളാണ് ഇവരെന്ന് എക്സൈസ് സംഘം പറഞ്ഞു.
വിവിധ ഇനം കഞ്ചാവ് മുളംകുറ്റിയില്‍ കുറെ ദിവസം ഇട്ടു വച്ചതിനുശേഷം പ്രത്യേക രീതിയില്‍ വാറ്റി എടുത്തു ഉയര്‍ന്ന ചൂട് നല്കി ഖരരൂപത്തില്‍ ഉണ്ടകള്‍ ആക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. ഗ്രാമിന് 1000 രൂപയ്ക്കു വാങ്ങി 2500 രൂപയ്ക്കായിരുന്നു വില്‍പ്പന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: