തൃശൂര്‍: സോപാനം ശ്ാസ്ത്രീയ സംഗീതവിദ്യാലയത്തിന്റെ ഈ വര്‍ഷത്തെ സോപാനം സംഗീതരക്നം പുരസ്കാരത്തിന് വയലിന് വിദ്വാന് നെടുമങ്ങാട് ശിവാനന്ദന് അര്‍ഹനായി. ജനുവരി 28ന് കൊടുങ്ങല്ലൂര്‍ പോലീസ് മൈതാനത്ത് നടക്കുന്ന 14മത് വാര്‍ഷിക സമ്മേളനത്തില്‍ ആലങ്കോട് ലീലാകൃഷ്ണന് അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ശാസ്ത്രീയ സംഗീത സപര്യയും അദ്ധ്യാപനമികവും ശിഷ്യസമ്പത്തും കണക്കിലെടുത്താണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. കോട്ടയം പ്രകാശ് ഗോപാലന്, അന്നമനട ബാബുരാജ്, കണ്ണൂര്‍ രാജേഷ് എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. പത്രസമ്മേളനത്തില്‍ ജയപ്രകാശ് ഗോപാലന്, സോപാനം ഉണ്ണികൃഷ്ണന്, ബക്കര്‍ മേത്തല, ഡോ.കേശവന് നമ്പൂതിരി, വി.ഐ.അഷറഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: