കൊണ്ടാഴി: ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ അധ്യാപിക മര്‍ദ്ദിച്ചതായി പരാതി. കൊണ്ടാഴി എഎല്‍പി സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ പ്രാര്‍ത്ഥന പ്രസാദി (6)നെയാണ് അദ്ധ്യാപിക മര്‍ദ്ദിച്ചത്. കൈയ്ക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിനി പഴയന്നൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടി. ഉച്ചഭക്ഷണത്തിനു ശേഷമുള്ള ഒഴിവു സമയത്ത് ക്ലാസ്സ്റൂമില്‍ നൃത്തം കളിച്ചു എന്നാരോപിച്ചാണ് അധ്യാപിക ജീന കുട്ടിയെ മര്ദ്ദിച്ചത്എന്ന് പരാതിയില്‍ പറയുന്നു. മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും പഴയന്നൂര്‍ പോലീസിലും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: