ചാലക്കുടി: കാലടി പ്ലാന്റേഷന് കോര്‍പ്പറേഷന്റെ പതിനാറ് ദിവസം പിന്നിട്ട തോട്ടം തൊഴിലാളി സത്യാഗ്രഹം സമരം പിന്‍വലിച്ചു. പിസികെയുടെ കാലടി ഗ്രൂപ്പിലെ ഒന്‍പത് തൊഴിലാളികളെ മാനേജ്മെന്റ് സ്ഥലംമാറ്റിയ നടപടി റദ്ദ് ചെയ്തതിനാലും ജനുവരി ഒന്നിന് തൊഴില്‍, കൃഷി വകുപ്പ് മന്ത്രി തല ചര്‍ച്ചക്ക് വിളിച്ചതിനാലുമാണ് സമരം പിന്‍വലിച്ചത്.
സമാപന ദിവസത്തെ സത്യാഗ്രഹ സമരം ഐഎന്‍ടിയുസി യൂണിയന് ജനറല്‍ സെക്രട്ടറി കെ.വി.ജോസ് ഉദ്ഘാടനം ചെയ്തു. സിഐടിയു യൂണിയന് ജനറല്‍ സെക്രട്ടറി പി.ഡി.വര്‍ഗ്ഗീസ്, പി.വി.രമേശന്, കെ.പി.ബെന്നി, എം.സി.ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: