ചാലക്കുടി: എഎസ്ഐയെ അസഭ്യം പറഞ്ഞ കേസില്‍ സിഐടിയു തൊഴിലാളിക്ക് ഒരു ദിവസം തടവും രണ്ടായിരം രൂപ പിഴയും അടക്കുവാന്‍ ചാലക്കുടി മജിസ്ട്രേറ്റ് എസ്.സൂരജ് ശിക്ഷ വിധിച്ചു. മുരിങ്ങൂര്‍ പുളിക്കല്‍ കുമാരന് മകന് മനോജിനെയാണ് ശിക്ഷിച്ചത്.
2015 ലാണ് കേസിനാസ്പദമായ സംഭവം. അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ എഎസ്ഐ തോമസ് ആന്റണിയെ മുരിങ്ങൂരില്‍ തടഞ്ഞ് നിര്‍ത്തി അസഭ്യം പറഞ്ഞ കേസിലാണ് വിധി. മുരിങ്ങൂരില്‍ കട തീവെച്ച് നശിപ്പിച്ച കേസില്‍ ഇരിങ്ങാലക്കുട സെക്ഷന്‍സ് കോടതി മനോജിനെ അഞ്ച് വര്‍ഷം ശിക്ഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: