പുതുക്കാട് : കാഞ്ഞൂര്‍ പ്രദേശത്തുള്ളവരുടെ യാത്രാദുരിതം പരിഹരിക്കുന്നതിനായി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് പുതുക്കാട് വികസന സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധയാത്ര നടത്തി. പ്ലക്കാര്‍ഡുകളുമായി പ്രവര്‍ത്തകര്‍ അര്ബ്ബാനയില് യാത്ര ചെയ്താണ് പ്രതിഷേധ സമരം നടത്തിയത്. കാഞ്ഞൂരിലും പരിസര പ്രദേശത്തുള്ളവര്‍ക്കും പുതുക്കാട് എത്തുന്നതിനായി ബസ് സൗകര്യം ഇല്ലാത്തതുമൂലം ഏറെ യാത്രാദുരിതമാണ് അനുഭവിക്കേണ്ടി വരുന്നത്. പുതുക്കാട് ഗ്രാമപഞ്ചായത്തംഗം സിജു പയ്യപ്പിള്ളി സമരം ഉദ്ഘാടനം ചെയ്തു. സെബന്‍ പല്ലന്, ജോസഫ് തൃക്കൂക്കാരന്‍, തോമസ് ഐനിക്കല്‍, വിജയകുമാര്‍ പുതുക്കാട്ടില്‍, സണ്ണി പടൂക്കാരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: