ചാലക്കുടി: കൊരട്ടി പഞ്ചായത്തിലെ ആട് ഗ്രാമം പദ്ധതിയില്‍ അഴിമതിയെന്നാരോപിച്ച് പ്രതിപക്ഷം പഞ്ചായത്ത് ഓഫീസിന് മുന്പില് ധര്‍ണ്ണ നടത്തി. വിലയിലും തൂക്കത്തിലും വലിയ വ്യത്യാസമാണ് വിതരണം ചെയ്ത ആടുകളുടെ കാര്യത്തിലെന്നാണ് പ്രതിപക്ഷാരോപണം. പദ്ധതിയുടെ ആദ്യഘട്ടമായി ഇരുപത് കുടുംബങ്ങള്‍ക്കാണ് രണ്ട് ആടുകളെ വീതം വിതരണം നടത്തിയത്.
5000 രൂപയുടെ 12 കിലോ തൂക്കം വരുന്ന ആടുകളാണ് വിതരണം ചെയ്യുവാന്‍ തീരുമാനിച്ചിരുന്നതെന്നും വിതരണം ചെയ്ത ആടുകള്‍ക്ക് അത്ര തൂക്കം ഇല്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
ധര്‍ണക്ക് ലീല സുബ്രഹ്മണ്യന്, ജോബി മാനുവല്‍, ഡേവീസ് മൂലന്, വി.കെ.കൃഷ്ണന്, രജനി രാജു, ജെയ്നി ജോഷി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: