ന്യൂദല്‍ഹി : ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. ഓണം വിളവെടുപ്പ് കാലത്തിന്റെ തുടക്കം കുറിക്കുന്ന ഉത്സവമാണ് .
ഇന്ത്യന്‍ സമൂഹത്തില്‍ കൃഷിയുടെ പ്രാധാന്യം എടുത്തുകാട്ടുന്ന ഉത്സവമാണ് ഓണം. കേരളത്തില്‍ പത്ത് ദിവസം നീണ്ടു നില്ക്കുന്ന ഉത്സവത്തിനിടെ വള്ളം കളിയും പൂക്കളങ്ങളും ഉള്‍പ്പെടെയുള്ള പരിപാടികള്‍ അരങ്ങേറുമെന്നും നായിഡു ആശംസയില്‍ സ്മരിച്ചു.
രാജ്യത്ത് സമാധാനവും സമൃദ്ധിയും സന്തോഷവും തരുന്ന ഉത്സവമായി ഈ ഓണം മാറട്ടെയെന്നും ഉപരാഷ്ട്രപതി ആശംസിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: