തൃശൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാറിനെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചത് വിവാദമാകുന്നു. തളിക്കുളം ഹൈസ്കൂള്‍ ഗ്രൗണ്ട് വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് വികസന സമിതി വിളിച്ചുകൂട്ടിയ യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ സി.പി.എം നേതാക്കള്‍ തടഞ്ഞുവെച്ചത്. അവഹേളനം സഹിക്കവയ്യാതെ യോഗത്തില്‍ നിന്ന് ഇറങ്ങിപോയ പ്രസിഡണ്ട് ഷീല വിജയകുമാറിനെ സി.പി.എം നേതാക്കള്‍ വളഞ്ഞ് വെയ്ക്കുകയും വാഹനത്തില്‍ അടിച്ച് ബഹളമുണ്ടാക്കുകയും പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു. കഴിഞ്ഞ ഒന്നിനാണ് തളിക്കുളം ഹൈസ്ക്കൂളിനുള്ളില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്കൂള്‍ ഗ്രൗണ്ടിനു പുറകില്‍ സ്ഥലം വാങ്ങിയ സ്വകാര്യവ്യക്തികള്‍ക്ക് ഗ്രൗണ്ടിലൂടെ വഴി അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സി.പി.എം പ്രവര്‍ത്തകര്‍ തന്നെ അവഹേളിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: