ന്യൂദല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി. നോട്ട വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. സെപ്റ്റംബര്‍ 13ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
ഗുജറാത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേയ്ക്കായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിന്ന് നോട്ട ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി വിധി കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. ഓഗസ്റ്റ് എട്ടിനാണ് ഗുജറാത്ത് രാജ്യസഭാ സീറ്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒഴിവു വരുന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ ബിജെപിക്ക് അനായസ വിജയം നേടാന്‍ കഴിയും.
കോണ്‍ഗ്രസിന്റെ 44 എംഎല്‍എമാരും എന്‍സിപിയുടെ രണ്ട് അംഗങ്ങളും പിന്തുണച്ചാല്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ വിജയിക്കാനാവും. അഹമ്മദ് പട്ടേലാണ്കോണ്ഗ്രസ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് വിട്ട അംഗം ബല്‍വന്ത് സിംഗ് രജപുത്താണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: