വിഴിഞ്ഞം: കോട്ടുകാല്‍ പഞ്ചായത്തിലെ മന്നോട്ടുകോണത്ത് ബിവറേജ് ഔട്ട്ലെറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.ബിവറേജ് സ്ഥാപിക്കാന്‍ പോകുന്ന കെട്ടിടത്തിന്റെ മതില് ചാടി കടന്ന നാട്ടുകാര്‍ ഷട്ടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുകയും ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ജീവനക്കാരെ പുറത്തിറക്കി വിടുകയും ചെയ്തു. പോലീസ് ഇടപെട്ട് നാട്ടുകാരെ പിന്തിരിപ്പിച്ചതിനാല് മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. നിലവില്‍ പുന്നക്കുളത്ത് ഉണ്ടായിരുന്ന ഔട്ട് ലെറ്റാണ് മാറ്റി സ്ഥാപിക്കുന്നത്. നടപടികളുമായി അധികൃതര്‍ മുന്നോട്ടു പോയാല്പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജനകീയ സമര സമിതി നേതാക്കള്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് മന്നോട്ടുകോണത്ത് ഔട്ട്ലെറ്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന് സമീപം നടന്ന രണ്ടാംഘട്ട പ്രതിഷേധ കൂട്ടായ്മ വാര്‍ഡ് മെമ്പര്‍ ബിനു ഉദ്ഘാടനം ചെയ്തു..
ജനകീയ സമിതി കണ്‍വീനര്‍ എസ്.എസ്.വിനുകുമാര്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് അവണാകുഴി സനല്‍, ഡിവൈഎഫ്ഐ പയറ്റുവിള മേഖല പ്രസിഡന്റ് ശ്രീജിത്ത്, യൂത്ത് കോണ്‍ഗ്രസ് കോവളം മണ്ഡലം പ്രസിഡന്റ്് കോട്ടുകാല്‍ വിനോദ്, വിജയകുമാരി, വിഷ്ണു, ജയകുമാര്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: